Zygo-Ad

ഇരിക്കൂർ ആയിപ്പുഴയിൽ നിന്ന് കാണാതായ യുവാവിനെ പട്ടാനൂർ നിടുകുളം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

 


ഇരിക്കൂർ: കാണാതായ യുവാവിനെ വളപട്ടണം പുഴയുടെ നിടുകുളം ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇരിക്കൂർ ആയിപ്പുഴ സ്വദേശി കെ വി സഫ്രാൻ (29) ആണ് മരിച്ചത്.

ഞായർ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. 

ഒക്ടോബർ 16-ന് വൈകുന്നേരം 6.30 ശേഷമാണ് സഫ്രാൻ കാണാതാവുന്നത്. പിതാവ് മട്ടന്നൂർ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തുന്നത്.

വളരെ പുതിയ വളരെ പഴയ