മട്ടന്നൂർ: വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റുന്നതിനിടെ യുവാവിനെ എക്സൈസ് സംഘം പിടികൂടി. മണക്കായിയിലെ കുന്നുമ്മൽ വീട്ടിൽ പവിത്രനെ (47)യാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.സി. ആനന്ദകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
മണക്കായി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്ന് ചാരായം വാറ്റുന്നതിനിടെ 18 ലിറ്റർ ചാരായവും 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമായി പ്രതിയെ അറസ്റ്റു ചെയ്തത്.
റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ കെ.ആനന്ദ കൃഷ്ണൻ, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ കെ.കെ.ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.സുനീഷ്,എം.പി. ഹാരിസ്,വനിതാ സിവിൽ എക്സൈസ് ഓഫീസർ പി.ഷൈനി എന്നിവരും ഉണ്ടായിരുന്നു.