കൂത്തുപറമ്പ് : പൂക്കോട് അമൃത വിദ്യാലയത്തിന് സമീപം തനിച്ച് താമസിക്കുന്ന വീട്ടമ്മയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ജെറുസലേമിൽ സി.കെ.അന്നമ്മ (80) ആണ് മരിച്ചത്. നടക്കാൻ പ്രയാസമുള്ള ഇവർ വാക്കറിന്റെ സഹായത്തോടെയാണ് നടന്നിരുന്നത്. കിടക്കയിലേക്ക് കയറാൻ നോക്കുമ്പോൾ വാക്കർ തെന്നി താഴെ വീണു കിടക്കുന്ന നിലയിലാണ്. തലയടിച്ച് വീണതാണെന്ന് സംശയിക്കുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ബർണശ്ശേരി കത്തീഡ്രലിൽ സംസ്കാരം നടത്തും. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായി സംശയിക്കുന്നു. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട പിരിവിന് എത്തിയവരാണ് വീട്ടിൽ ഇവരെ മരിച്ച നിലയിൽ കണ്ടത്തിയത്. ഭർത്താവ്: പരേതനായ ടി.എം.മത്തായി (കെഎസ്ഇബി).
മക്കൾ: അനിൽ ടി. മാത്യു (കെഎസ്ഇബി, കോളയാട്), സുനിൽ ടി. മാത്യു (കെഎസ്ഇബി, പാലക്കാട്). മരുമക്കൾ: ഷൈമ, സജിനി.
അയൽവാസികൾ ശ്രദ്ധിക്കാൻ: തനിച്ച് താമസിക്കുന്ന വയോധികരുടെ ക്ഷേമം അന്വേഷിക്കുന്നതും അവർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തുന്നതും ഇത്തരം സാഹചര്യങ്ങളിൽ അത്യാവശ്യമാണ്.
