Zygo-Ad

ആയോധന വീര്യത്തിന്റെ ഇരമ്പലടങ്ങാതെ പൊന്ന്യത്തങ്കത്തിന് സമാപനം; ഏഴരക്കണ്ടത്തിൽ ഒഴുകിയെത്തിയത് ജനസാഗരം

 


തലശേരി: വടക്കൻ പാട്ടുകളിലെ വീരഗാഥകൾ പുനർജനിച്ച അങ്കത്തട്ടിൽ വാൾത്തലപ്പുകൾ മിന്നിത്തിളങ്ങിയ പൊന്ന്യത്തങ്കത്തിന് സമാപനം. ഞായറാഴ്ച വൈകിട്ട് ആരംഭിച്ച് തിങ്കളാഴ്ച പുലർച്ചെ വരെ നീണ്ടുനിന്ന കായിക-കലാ പ്രകടനങ്ങൾ കാണാൻ വൻ ജനസാഗരമാണ് ഏഴരക്കണ്ടത്തിലേക്ക് ഒഴുകിയെത്തിയത്. പ്രശസ്ത ഗായിക ഗൗരി ലക്ഷ്മിയുടെ ലൈവ് ഷോയോടെയാണ് ആഘോഷങ്ങൾക്ക് തിരശ്ശീല വീണത്.

കളരിയഭ്യാസങ്ങളിൽ വിസ്മയിപ്പിച്ച് അഭ്യാസികൾ

ചെങ്ങന്നൂർ പണിക്കേഴ്‌സ് കളരി, കോഴിക്കോട് ഭാർഗവ കളരി സംഘം, തിരുവനന്തപുരം അഗസ്ത്യ കളരി സംഘം എന്നിവർ അവതരിപ്പിച്ച അഭ്യാസ പ്രകടനങ്ങൾ കാണികളെ ആവേശത്തിലാഴ്ത്തി. മെയ്ക്കരുത്തും മനോധർമ്മവും ഒത്തുചേർന്ന പ്രകടനങ്ങൾ വടക്കൻ കേരളത്തിന്റെ ആയോധന പാരമ്പര്യം വിളിച്ചോതുന്നതായിരുന്നു.

സമാപന സമ്മേളനം

തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. തലശേരി നഗരസഭാ മുൻ ചെയർപേഴ്‌സൺ കാരായി രാജൻ അധ്യക്ഷനായി. ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീറിന് പൊന്ന്യം ചന്ദ്രൻ വരച്ച പെയിന്റിംഗ് സമ്മാനിച്ചു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, എം.സി. പവിത്രൻ (തലശേരി സഹകരണ ആശുപത്രി പ്രസിഡന്റ്), പി.വി. സന്തോഷ് (പൊന്ന്യം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്), ഫൈസാന റഷീദ്, റൂബി റിഷാദ്, പി.വി. ലവ്‌ലിൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു. സമ്മേളനത്തിന് ശേഷം ദഫ് മുട്ടും ഒപ്പനയും അരങ്ങേറി.


 

വളരെ പുതിയ വളരെ പഴയ