അയ്യങ്കുന്ന് പഞ്ചായത്തിലെ മുടിയരിഞ്ഞിയിൽ ജനവാസ മേഖലയിൽ വീണ്ടും രാജവെമ്പാലയെ കണ്ടെത്തി. ബിജേഷ് ചാക്കോചൻ എന്നയാളുടെ വീട്ടിലെ ബാത്റൂമിൽ നിന്നാണ് കൂറ്റൻ രാജവെമ്പാലയെ പിടികൂടിയത്. ബാത്റൂമിൽ പാമ്പിനെ കണ്ട വീട്ടുകാർ ഉടൻ തന്നെ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
ഇരിട്ടി സെക്ഷൻ ഫോറസ്റ്റർ സുനിൽകുമാറിന്റെ നിർദേശപ്രകാരം സ്ഥലത്തെത്തിയ ഇരിട്ടി സെക്ഷൻ താൽക്കാലിക വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട് ആണ് രാജവെമ്പാലയെ സുരക്ഷിതമായി പിടികൂടിയത്. പാമ്പുപിടുത്തത്തിൽ വിദഗ്ദ്ധനായ ഫൈസൽ വിളക്കോട് പിടികൂടുന്ന 121-മത്തെ രാജവെമ്പാലയാണിത്. ജനവാസ കേന്ദ്രത്തിൽ നിന്നും പിടികൂടിയ രാജവെമ്പാലയെ പിന്നീട് വനംവകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ ഉൾവനത്തിൽ തുറന്നുവിട്ടു.
