കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ ഏറെ പ്രാധാന്യമുള്ള മകം നാൾ ദർശനം ഇന്ന് അക്കരെ കൊട്ടിയൂരിൽ നടക്കും. മകം നാളായ ഇന്ന് സ്ത്രീകൾക്ക് ഉച്ച വരെ മാത്രമായിരിക്കും ദർശനത്തിന് അനുമതി ഉണ്ടായിരിക്കുക.
ഉച്ചപ്പൂജയ്ക്ക് ശേഷമുള്ള ശീവേലി ആരംഭിക്കുന്നതോടെ സ്ത്രീകൾ സന്നിധാനത്തിൽ നിന്ന് മടങ്ങണമെന്നാണ് ചടങ്ങ്. മകം ശീവേലി കഴിഞ്ഞാൽ പിന്നീട് കന്നിമാർക്ക് മാത്രമായിരിക്കും പ്രവേശനം. മകം നാളിലെ സവിശേഷമായ പൂജകളും ചടങ്ങുകളും തൊഴുതു മടങ്ങാൻ പുലർച്ചെ മുതൽ തന്നെ വലിയ ഭക്തജനത്തിരക്കാണ് കൊട്ടിയൂരിൽ അനുഭവപ്പെടുന്നത്.
