Zygo-Ad

വയോജനങ്ങളുടെ വേദനകൾ തിരിച്ചറിയുന്നവരാണ് യഥാർത്ഥ പ്രതിഭകളെന്ന് മേയർ അഡ്വ. പി.ഇന്ദിര


 പൊന്ന്യം : വയോജനങ്ങളുടെ വേദനകൾ തിരിച്ചറിയുന്നവരാണ് യഥാർത്ഥ പ്രതിഭകളെന്ന് മേയർ അഡ്വ. പി.ഇന്ദിര പറഞ്ഞു.

    പൊന്ന്യം മഹാത്മാ സർഗവേദിയുടെ നേതൃത്വത്തിൽ നടന്ന കർമ്മ ശ്രേഷ്ഠാ പുരസ്‌കാര വിതരണവും  പ്രതിഭാ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പി. ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.പി. അരവിന്ദാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. ഇ.വി കുഞ്ഞനന്തൻ മുതിർന്ന പൗരന്മാരെ പരിചയപ്പെടുത്തി. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ടി.കെ. സുരേന്ദ്രൻ അനുമോദിച്ചു. ലൈബ്രറിക്കുള്ള പുസ്തകങ്ങൾ നാടകകൃത്ത് ഡോ. സി.കെ. ഭാഗ്യനാഥ് വിതരണം ചെയ്തു. വി.എം ആരതി, കെ.ലതിക ,സി.ഇന്ദു ,ജി.വി.രാകേശ്, എം രാജീവൻ, എ.കെ. പുരുഷോത്തമൻ നമ്പ്യാർ, എ.വി.രാമദാസൻ എന്നിവർ സംസാരിച്ചു.

    റിട്ട പ്രഥമാധ്യാപകരായ എൻ. ഭാസ്‌ക്കരൻ, കെ.രാമചന്ദ്രൻ , ടി.വി. വിമല , കോൺഗ്രസ് പ്രവർത്തകരായ എം. രാഘവൻ, കെ.പി. ശ്രീധരൻ എന്നിവരെയാണ് കർമ്മ ശ്രേഷ്ഠാ പുരസ്‌കാരം നൽകി ആദരിച്ചത്.

വളരെ പുതിയ വളരെ പഴയ