മട്ടന്നൂർ തലശേരി റോഡിൽ പഴശി എൽപി സ്കൂളിന് സമീപം കാറുകൾ കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം നടന്നത്.
മാലൂരിൽ നിന്നു മട്ടന്നൂരിലേക്ക് പോകുകയായിരുന്ന ആൾട്ടോ കാറും തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന മറ്റൊരു കാറുമാണ് തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ ആൾട്ടോ കാറിലുണ്ടായിരുന്ന മാലൂർ പട്ടാരി സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടിയിടിയുടെ ആഘാതത്തിൽ ആൾട്ടോ കാറിന്റെ മുൻഭാഗം ഏതാണ്ട് പൂർണമായും തകർന്ന നിലയിലാണ്.
