Zygo-Ad

വേങ്ങാട് കുറുവാത്തൂർ കെ.വി. സുധീഷ് സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഓണാഘോഷവും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു


വേങ്ങാട്: കുറുവാത്തൂർ കെ.വി. സുധീഷ് സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'മാനവരൊന്ന്' സാംസ്കാരികോത്സവവും ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു. സാംസ്കാരിക സദസ്സിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്ന നിർവ്വഹിച്ചു.

'സമഗ്ര' എന്ന പേരിൽ സംഘടിപ്പിച്ച ജീവിത കാഴ്ചകളുടെ സാംസ്കാരിക വേദി പ്രദേശവാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാകായിക മത്സരങ്ങളും സാംസ്കാരിക പരിപാടികളും നടന്നു.

 

വളരെ പുതിയ വളരെ പഴയ