Zygo-Ad

കൂത്തുപറമ്പില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ നഗരസഭ ടൗണ്‍ ഹാള്‍ ഒരുങ്ങുന്നു; നിർമ്മാണം അന്തിമഘട്ടത്തിൽ


കൂത്തുപറമ്പ്: അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന കൂത്തുപറമ്പ് നഗരസഭയുടെ പുതിയ ടൗൺ ഹാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തി. പഴയ ടൗൺ ഹാൾ പൊളിച്ചുനീക്കിയാണ് അതേ സ്ഥലത്ത് അത്യാധുനിക രീതിയിലുള്ള പുതിയ കെട്ടിടം പണിയുന്നത്. അഞ്ചര കോടി രൂപ ചെലവഴിച്ചാണ് പ്രധാന കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

​നിലവിൽ സ്റ്റേജിന്റെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. എയർ കണ്ടീഷണർ സ്ഥാപിക്കുന്ന ജോലികളാണ് ഇപ്പോൾ നടന്നു വരുന്നത്. ലൈറ്റിംഗ് സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. ഓഡിറ്റോറിയത്തിലെ ഇരിപ്പിടങ്ങൾ, സൗണ്ട് സിസ്റ്റം, സൗന്ദര്യവൽക്കരണം തുടങ്ങിയ അനുബന്ധ സൗകര്യങ്ങൾ രണ്ടാം ഘട്ടത്തിലാണ് നടപ്പിലാക്കുക. ഇതിനായി മൂന്നര കോടി രൂപ അധികമായി ചെലവഴിക്കും.

​പരിസ്ഥിതി സൗഹൃദ അന്തരീക്ഷം, വിശാലമായ പാർക്കിംഗ് സൗകര്യം, ആധുനിക രീതിയിലുള്ള ശുചിമുറികൾ തുടങ്ങിയ സകലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ ടൗൺ ഹാൾ ജനങ്ങൾക്കായി സജ്ജമാകുന്നത്.

 

വളരെ പുതിയ വളരെ പഴയ