Zygo-Ad

മട്ടന്നൂർ എയർപോർട്ട് റോഡിൽ കാർ തലകീഴായി മറിഞ്ഞു; കർണാടക സ്വദേശികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

 


മട്ടന്നൂർ: മട്ടന്നൂർ എയർപോർട്ട് റോഡിൽ പാലയോട് അഞ്ചാം മൈലിൽ ഉണ്ടായ വാഹനാപകടത്തിൽ കർണാടക സ്വദേശികളായ അഞ്ചംഗ സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരങ്ങൾ.

വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായതെന്നാണ് സൂചന. കാർ മറിഞ്ഞ് വലിയ നാശനഷ്ടം സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് വലിയ ആശ്വാസമായി. അപകടത്തെ തുടർന്ന് എയർപോർട്ട് റോഡിൽ ചെറിയ രീതിയിൽ ഗതാഗത തടസ്സം നേരിട്ടെങ്കിലും നാട്ടുകാരും പോലീസും ചേർന്ന് വാഹനം റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.


 

വളരെ പുതിയ വളരെ പഴയ