Zygo-Ad

പൊന്ന്യം പുഴക്കൽ മഹല്ല് ഖാസിയായി പി പി ഉമ്മർ മുസ്ല്യാരെ നിയമിച്ചു


പൊന്ന്യം: പൊന്ന്യം പുഴക്കൽ മഹല്ല് ഉൾപ്പെടെ നിരവധി മഹല്ലുകളുടെ ഖാസിയായിരുന്ന ടി എസ് ഇബ്രാഹിം കുട്ടി മുസ്ല്യാരുടെ നിര്യാണത്തെ തുടർന്ന് ഒഴിവു വന്ന മഹല്ലിൻ്റെ പുതിയ ഖാസിയായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷററായ പി പി ഉമ്മർ മുസ്ല്യാർ കോയ്യോടിനെ നിയമിച്ചു. 

പുതിയ ഖാസിയായി സ്ഥാനാരോഹണം ചെയ്യുന്ന പി പി ഉമ്മർ മുസ്ല്യാരെ മഹല്ല് പ്രസിഡൻ്റ് കെ നൂറുദ്ദീൻ പ്രൗഢമായ ചടങ്ങിൽ നിയമനം നടത്തിയതായി പ്രഖ്യാപിച്ചു.

മഹല്ല് പ്രസിഡൻ്റ് കെ നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. സയ്യിദ് സഫ് വാൻ തങ്ങൾ ഏഴിമല പ്രാർത്ഥനക്കും സ്വലാത്ത് മജ്ലിസിനും നേതൃത്വം നൽകി.

ചമ്പാട് മഹല്ല് ഖാസി സാദിക്ക് ഫൈസി ഇർഫാനി മുഖ്യാതിഥിയായി. മഹല്ല് ഖത്തീബ് താജുദ്ദീൻ നിസാമി പ്രഭാഷണം നടത്തി.

മഹല്ല് രക്ഷാധികാരി കെ കെ മുഹമ്മദ് മാസ്റ്റർ പുതിയ ഖാസിയെ ഷാൾ അണിയിച്ചു അനുമോദിച്ചു.

മഹല്ല് സെക്രട്ടറി നാസർ കോട്ടയിൽ സ്വാഗതവും മഹല്ല് വൈസ് പ്രസിഡൻ്റ് ടി ടി അലി ഹാജി നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ