കതിരൂർ: കതിരൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും ഭാഷാ കൗൺസിലും സംയുക്തമായി വായനാ ദിനം സമുചിതമായി ആചരിച്ചു.
കതിരൂരിലെ പ്രായം ചെന്ന മികച്ച വായനക്കാരിയായ രമ.കെ.പി.യെ പ്രിൻസിപ്പൽ ഇൻ ചാർജ് ടി.കെ.ഷാജ് ചടങ്ങിൽ ആദരിച്ചു. എൻ.എസ്.എസ് ലൈബ്രറി പുസ്തക വിതരണം രമ.കെ.പി നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ ഫൈസൽ.പി.കെ അധ്യക്ഷത വഹിച്ചു.
വളണ്ടിയർ ഫാത്തിമ സിയ ഷംസ് വായനാ ദിന സന്ദേശം നൽകി. സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ.വി, സീനിയർ അസി. ബിന്ദുശ്രീ.കെ, ഇംഗ്ലീഷ് അധ്യാപിക മിത്തുമോഹൻ, സ്കൂൾ യൂനിയൻ പ്രതിനിധി ആദിൽ കാരായി, ജൽവാ ഹിന്ദ്, ശിവരഞ്ജിനി, എൻ.എസ്.എസ് ലീഡർമാരായ മുഹമ്മദ് അസ്അദ്, ഹരിലക്ഷ്മി സംസാരിച്ചു.
കതിരൂർ ഗവ.എച്ച്.എസ്. എസ്. യൂണിറ്റ് എൻ.എസ്.എസ് വായനാദിന പരിപാടിയിൽ പ്രദേശത്തെ മികച്ച വായനക്കാരിയായ കെ.പി.രമയെ പ്രിൻസിപ്പൽ ഇൻ ചാർജ് ടി.കെ.ഷാജ് ആദരിക്കുന്നു.
