Zygo-Ad

ചിറ്റാരിപ്പറമ്പിൽ ‘ഓണത്തിന് ഒരു കൊട്ട പൂവ്’ പദ്ധതിക്ക് തുടക്കം; 20 ഏക്കറിൽ ചെണ്ടുമല്ലി കൃഷി ചെയ്യും

 


ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ വരാനിരിക്കുന്ന ഓണാഘോഷങ്ങൾക്കായി പൂക്കൾ ഉൽപ്പാദിപ്പിക്കുന്ന 'ഓണത്തിന് ഒരു കൊട്ട പൂവ്' പദ്ധതിക്ക് ആവേശകരമായ തുടക്കമായി. കണ്ണൂർ ജില്ലാ പഞ്ചായത്ത്, ചിറ്റാരിപ്പറമ്പ് പഞ്ചായത്ത്, പ്രാദേശിക കൃഷിഭവൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ വിപുലമായ പുഷ്പകൃഷി പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പവിന കാരായി വനിതാ കർഷക ഗ്രൂപ്പുകൾക്ക് ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ എ. ലീന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സിജ രാജീവൻ മുഖ്യാതിഥിയായി പങ്കെടുത്തു. വരും ദിവസങ്ങളിൽ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 20 ഏക്കറോളം സ്ഥലത്ത് ചെണ്ടുമല്ലി കൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടമായി പഞ്ചായത്തിലെ തിരഞ്ഞെടുത്ത 20 വനിതാ കർഷക ഗ്രൂപ്പുകൾക്കാണ് കൃഷിക്കായുള്ള തൈകൾ വിതരണം ചെയ്തത്.

ചടങ്ങിൽ ഒ.കെ. അനുരാധ, സഹിൽരാജ്, പി. സുധാകരൻ, സി. ചന്ദ്രൻ, സി. രാധാകൃഷ്ണൻ, പ്രജിന പ്രകാശ്, പി.പി. ജിഷ, എം. മോഹനൻ, കൃഷി ഓഫീസർ എ. സൗമ്യ, വി.പി.എ.ആർ. രഞ്ജിത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഓണക്കാലത്ത് വിപണിയിൽ പരമാവധി തദ്ദേശീയ പൂക്കൾ ലഭ്യമാക്കാനും വനിതാ കൂട്ടായ്മകൾക്ക് വരുമാനം ഉറപ്പാക്കാനും ഈ കൃഷിയിലൂടെ സാധിക്കുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.

 

വളരെ പുതിയ വളരെ പഴയ