Zygo-Ad

ഓപ്പറേഷൻ തൂഫാൻ: ചെറുവാഞ്ചേരിയിൽ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

 


ഓപ്പറേഷൻ തൂഫാൻ പരിശോധനയുടെ ഭാഗമായി ചെറുവാഞ്ചേരി ചീരാറ്റ കുന്നിൻതാഴെ നിന്നും 2.06 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുവാഞ്ചേരി സ്വദേശികളായ മുഹമ്മദ് അക്‌ബർ, ടി ഹാരിസ് എന്നിവരാണ് പിടിയിലായത്. കണ്ണവം പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രകൃതിവിരുദ്ധവും നിയമവിരുദ്ധവുമായ ലഹരി കടത്തിനെതിരെ പോലീസ് നടത്തുന്ന ശക്തമായ നിരീക്ഷണത്തിന്റെ ഭാഗമായാണ് ഈ നടപടി.


വളരെ പുതിയ വളരെ പഴയ