ഡിവൈഎഫ്ഐ ആഗസ്ത് 15 ന് മുഴുവൻ ബ്ലോക്ക് കേന്ദ്രങ്ങളിലും യുവതി -യുവാക്കളെ അണിനിരത്തി നടത്തുന്ന യൂത്ത് സ്ട്രീറ്റിൻ്റെ പ്രചരണാർത്ഥം ജില്ലാ സെക്രട്ടറി സരിൻ ശശി നയിക്കുന്ന തെക്കൻ മേഖലാ കാൽനട ജാഥയ്ക്ക്
പാനൂർ പാത്തിപ്പാലത്ത് വെച്ച് സ്വീകരണം നൽകി.
ഡിവൈഎഫ്ഐ മുൻ നേതാക്കളായ കെ.കെ പവിത്രൻ, കെ.ഇ കുഞ്ഞബ്ദുള്ള, എൻ.അനൂപ്, ടി.പി രാജൻ എന്നിവർ ഏരിയാ അതിർത്തിയിൽ വെച്ച് ഷാൾ അണിയിച്ച് സ്വീകരിച്ചു.പാനൂരിലെ ധീര രക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്മരണകൾ എന്നും യുവജന പ്രവർത്തകർക്ക് ആവേശമാണെന്നും, ആ ഓർമ്മകളാണ് നമ്മെ നയിക്കുന്നതെന്നും ജാഥാ ക്യാപ്റ്റർ സരിൻ ശശി സ്വീകരണ യോഗത്തിൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു.പാത്തിപ്പാലം ടൗണിലെ സ്വീകരണത്തിന് ശേഷം കൂറ്റേരി ,പാറാട്, കല്ലിക്കണ്ടി, കൊച്ചിയങ്ങാടി, പെരിങ്ങത്തൂർ എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ചൊക്ലി ടൗണിൽ ജാഥ സമാപിക്കും.