Zygo-Ad

ഇനി യാത്ര മമ്പറം പുതിയ പാലം വഴി മാത്രം:മമ്പറം പഴയ പാലം വഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു

മമ്പറത്തെ പഴയ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ച് പൊതുമരാമത്ത് വകുപ്പ് ബോർഡ് സ്ഥാപിച്ചു. സമീപത്തെ പുതിയ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടും പഴയ പാലത്തിലൂടെ ഗതാഗതം നടത്താറുണ്ട്. പഴയ പാലത്തിന്മേൽ അമിത ഭാരമുള്ള വാഹനങ്ങൾ നിർത്തിയിടുന്നതും പതിവാണ്. പാലത്തിന്റെ ബലക്ഷയം കണക്കിലെടുത്താണ് പൊതുമരാമത്ത് വകുപ്പ് ഗതാഗതം നിരോധിച്ചുകൊണ്ട് പാലം പരിസരത്ത് വലിയ ബോർഡ് സ്ഥാപിച്ചത്. നേരത്തെ തന്നെ പാലത്തിന്റെ അപകടാവസ്ഥ ബോധ്യപ്പെട്ടപ്പോൾ ഇരുവശത്തും കല്ലുകെട്ടി പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും ഒഴിവാക്കിയിരുന്നു. ഇതുവഴിയുള്ള ബസുകൾ ഇരുവശങ്ങളിലും മാത്രം സർവീസ് നടത്തിയ സന്ദർഭവും ഉണ്ടായിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്തി പാലം ബലപ്പെടുത്തിയ ശേഷമാണ് പിന്നീട് വാഹന ഗതാഗതം പുനരാരംഭിച്ചത്.

ഒന്നാം പിണറായി സർക്കാറിന്റെ കാല ത്താണ് പാലത്തിന്റെ നിർമാണം ആരംഭിക്കുകയും പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തുകയും ചെയ്തത്.
മികച്ച റോഡും പാലവും നിർമിച്ചിട്ടും പഴയ പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് പാലത്തിന്റെ ബലക്ഷയം വർധിപ്പിക്കുമെന്ന കാരണത്താലാണ് ഇന്നലെ ബന്ധപ്പെട്ട അധികൃതർ പാലത്തിന്മേൽ ബോർഡ് സ്ഥാപിച്ച് ഗതാഗതം തടഞ്ഞത്.

വളരെ പുതിയ വളരെ പഴയ