Zygo-Ad

കല്ലിക്കണ്ടി പാലം ഉദ്ഘാടനം അഞ്ചിന്

കൂത്തുപറമ്പ് മണ്ഡലത്തിൽ പുനർനിർമ്മിച്ച കല്ലിക്കണ്ടി പാലത്തിന്റെ ഉദ്ഘാടനം ആഗസ്ത് അഞ്ച് ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. കെ പി മോഹനൻ എംഎൽഎ അധ്യക്ഷനാവും. കെ മുരളീധരൻ എംപി വിശിഷ്ടാതിഥിയാകും.

2.89 കോടി രൂപ ചെലവിലാണ് പാലം നിർമ്മിച്ചത്. പാലത്തിന് രണ്ട് സ്പാനുകളിലായി ആകെ 22.9 മീറ്റർ നീളവും 11 മീറ്റർ വീതിയും 7.5 മീറ്റർ ക്യാരേജ് വേയും ഇരുവശത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. പാലത്തിന്റെ അടിത്തറയായി പൈൽ ഫൗണ്ടേഷനാണ് നൽകിയിരിക്കുന്നത്. പാലത്തിന്റെ അനുബന്ധ റോഡുകൾ കല്ലിക്കണ്ടി ഭാഗത്തേക്ക് 100 മീറ്റർ നീളത്തിലും പാറാട്ട് ഭാഗത്തേക്ക് 195 മീറ്റർ നീളത്തിലും നിർമ്മിച്ചിട്ടുണ്ട്. ആവശ്യമായ ഇടങ്ങളിൽ സംരക്ഷണഭിത്തിയും ഡ്രൈനേജും റോഡ് സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ