പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂൾ എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ് പി സി പതിനാലാം വാർഷിക ദിനാഘോഷം സംഘടിപ്പിച്ചു. പിണറായി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബി.എസ്.ബാവിഷ് പതാക ഉയർത്തി. പിണറായി പോലീസ് സ്റ്റേഷൻ പബ്ലിക്ക് റിലേഷൻ ഓഫീസർ വി ജിതിൻ, പി റ്റി എ പ്രസിഡന്റ് പി പി മനോജ് കുമാർ, കെ.വിനീതൻ, ഇ. പ്രവിത്ത്, കെ.സിത്താര, കെ.ജീവ, ഒ.കെ.സിന്ധു, എം.ലീന എന്നിവർ സംസാരിച്ചു. തുടർന്ന് ഹോക്കി പ്രദർശന മത്സരവും സംഘടിപ്പിച്ചു. മത്സരത്തിൽ എസ് പി സി ടീമും സ്കൂൾ ടീമും ഏറ്റുമുട്ടി.