സീനിയർ സിറ്റിസൺസ് ഫ്രൻ്റ്സ് വെൽഫെയർ അസോസിയേഷൻ മാങ്ങാട്ടിടം വെസ്റ്റ് വില്ലേജ് സമ്മേളനം ദേശബന്ധു വായനശാല ഹാളിൽ നടന്നു. സമ്മേളനം കൂത്ത്പറമ്പ് ഏറിയാ സെക്രട്ടറി എം.പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിസണ്ട് എ പത്മനാഭൻ അധ്യക്ഷനായി. ഏറിയാ നേതാക്കളായ എൻ.ശ്രീധരൻ, ശ്രീദേവി എന്നിവർ പങ്കെടുത്തു. പി.കെ.രാഘവൻ സ്വാഗതം പറഞ്ഞു.
പ്രസിഡണ്ട് ആയി എ.പത്മനാഭൻ മാസ്റ്റരെയും സെക്രട്ടറിയായി കെ.വാരിജാക്ഷനെയും തെരഞ്ഞെടുത്തു.