കൂത്തുപറമ്പ്:45-ാമത് പാട്യം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായുള്ള കലാകായിക മത്സരങ്ങൾ ഞായറാഴ്ച തുടങ്ങും. രാവിലെ ആറിന് കൊട്ടിയോടി പാട്യം സ്മാരക മന്ദിരത്തിൽനിന്ന് ഉത്തരമേഖലാ മിനി മാരത്തൺ മത്സരത്തോടെ പരിപാടികളാരംഭിക്കും. രാവിലെ 10ന് പാട്യം മിനി സ്റ്റേഡിയത്തിൽ പ്രാദേശിക ഫുട്ബോൾ മത്സരം. 21ന് രാവിലെ ഒമ്പതു മുതൽ കൊട്ടയോടി ടൗണിലെ വിവിധ വേദികളിലായി കലാ സാഹിത്യ മത്സരങ്ങൾ. 22, 23 തീയതികളിൽ വൈകിട്ട് ആറിന് ജില്ലാതല വോളിബോൾ ടൂർണമെന്റ്. 22ന് കണ്ണവം കോളനിയിൽ പ്രാദേശിക വോളിബോൾ ടൂർണമെന്റും പാട്യം സ്മാരക മന്ദിരത്തിൽ രാവിലെ 10 മുതൽ ഉത്തരമേഖലാ ക്വിസ് മത്സരവും നടക്കും. 24ന് വൈകിട്ട് ആറ് മുതൽ പാട്യം മിനി സ്റ്റേഡിയത്തിൽ ജില്ലാതല കമ്പവലി മത്സരവും നടക്കും.