ഇരിട്ടി: ഇരിക്കൂർ ഉപജില്ലാ തല സ്കൂൾ കലോത്സവത്തിൽ ചരിത്ര വിജയം നേടിയ ശ്രീനാരായണ എ യു പി സ്കൂൾ വിദ്യാർത്ഥികൾ വിജയാഹ്ളാദ റാലി നടത്തി. യുപി ജനറൽ, യു പി സംസ്കൃതം, എൽ പി അറബിക് എന്നിവയിൽ ഓവറോൾ ഒന്നാം സ്ഥാനവും, എൽ പി ജനറൽ ഓവറോൾ മൂന്നാം സ്ഥാനവും വിദ്യാലയം നേടിയെടുത്തു. പി ടി എ പ്രസിഡന്റ് രജീഷ്, മദർ പി.ടി.എ പ്രസിഡന്റ് സിന്ധു സന്തോഷ്, എസ് എൻ ഡി പി ഇരിട്ടി യൂണിയൻ സെക്രട്ടറി പി.എൻ. ബാബു മാസ്റ്റർ, പടിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കെ. രാജീവൻ മാസ്റ്റർ, പടിയൂർ എസ് എൻ ഡി പി ശാഖായോഗം പ്രസിഡന്റ് സുരേന്ദ്രൻ മുടപ്പയിൽ, ഇരിട്ടി യൂണിയൻ കൗൺസിലർ എ. എം. കൃഷ്ണൻകുട്ടി, പി ടി എ, മദർ പി ടി എ അംഗങ്ങൾ, രക്ഷിതാക്കൾ, നാട്ടുകാർ, പ്രഥമാധ്യാപിക പി.ജി. സിന്ധു , അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ റാലിയിൽ അണിനിരന്നു. കൈരളി ക്ലബ്ബ് പടിയൂരിന്റെ വക വിദ്യാർഥികൾക്ക് മധുര വിതരണവും നടന്നു ഉണ്ടായിരുന്നു.