Zygo-Ad

കേരളത്തിലെ കര്‍ഷകരുടെ ആത്മഹത്യക്ക് ഉത്തരവാദികള്‍ ഇടതുപക്ഷ സര്‍ക്കാര്‍; കേരള കോണ്‍ഗ്രസ്

ഇരിട്ടി : അയ്യന്‍കുന്നിലെ ഉള്‍പ്പെടെയുളള കേരളത്തിലെ കര്‍ഷകരുടെ ആത്മഹത്യക്ക് കാരണം പിണറായ് വിജയനാണെന്ന് കേരള കോണ്‍ഗ്രസ് ഡപ്യുട്ടി ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍ ആരോപിച്ചു. കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പേരാവൂര്‍ നിയോജ മണ്ഡലത്തിലെ കര്‍ഷകരെ ആദരിക്കല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരകര്‍ഷകന്റെയും റബ്ബര്‍ കര്‍ഷകന്റെയും നെല്ല് കര്‍ഷകന്റെയും സബ്‌സിഡിയോ കുടിശികയോ നല്‍കാതെ ബുദ്ധിമുട്ടിപ്പിക്കുകയാണ്. അതേസമയം ബാങ്കുകളുടെ ജപ്തികളും സര്‍ക്കാറിലേക്ക് അടയ്ക്കണ്ട ഭൂനികുതി, രജിസ്‌ട്രേഷന്‍ നികുതി, വൈദ്യുതി ബില്‍, വീട്ട് കരം എന്നിവ നൂറ് ശതമാനം വര്‍ധിപ്പിച്ചു. ഇനി കേരളത്തില്‍ കര്‍ഷകരുടെ ആത്മഹത്യയുടെ പരമ്പരയായിരിക്കും. ഇതിന്റെ ശാപം മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തോമസ് തെയ്യില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ.എ.ഫിലിപ്പ്, ജില്ലാ പ്രസിഡന്റ് റോജസ് സെബാസ്റ്റ്യന്‍, വര്‍ഗ്ഗിസ് വെട്ടിയാങ്കല്‍, ജോസ് നരിമറ്റം, പി.സി.ജോസഫ്, ജോര്‍ജ് തോമസ്, ഡെന്നിസ് മാണി, ബീന റോജസ്, ജോയ് തെക്കേടം, പി.ജെ.പോള്‍, ജോര്‍ജ് ആന്റണി, ജിജോ അടവനാല്‍ എന്നിവര്‍ പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ