Zygo-Ad

ഹണിട്രാപ്പ്: നാലംഗ സംഘം ചക്കരക്കല്ലിൽ പിടിയിൽ.


 ചക്കരക്കൽ: ചക്കരക്കല്ലിൽ ഹണിട്രാപ്പിൽ പെടുത്തി യുവാവിൽ നിന്നും പണം തട്ടാൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ. 

കോയിലോട് സ്വദേശിയിൽ നിന്നും പണം കൈക്കലാക്കാനെത്തിയ 17കാരിയുൾപ്പെടെയുള്ള സംഘമാണ് ചക്കരക്കൽ പോലീസിന്റെ പിടിയിലായത്. 

ഒരു ആപ്പിലൂടെ പരിചയപ്പെട്ടാണ് കാഞ്ഞങ്ങാട് സ്വദേശിയായ 17കാരി ചക്കരക്കൽ സ്വദേശിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചത്. 

കാഞ്ഞങ്ങാട് ഒരു വീട്ടിൽ വിളിച്ചു വരുത്തി ബലം പ്രയോഗിച്ച് നഗ്നനാക്കി ഫോട്ടോകൾ എടുത്ത് സംഘം 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. അല്ലാത്തപക്ഷം 10 ലക്ഷം രൂപയുടെ സ്വർണ്ണം വേണമെന്നും സംഘം ആവശ്യപ്പെട്ടു. വിലപേശലിനൊടുവിൽ 6 ലക്ഷം രൂപയെങ്കിലും തരണം എന്ന് സംഘം ആവശ്യപ്പെട്ടു. 

പോലീസിൽ പരാതിപ്പെട്ടപ്പോൾ വീട്ടിലുള്ള പണം എടുത്തു തരാം എന്ന് പറഞ്ഞു സംഘത്തെ ചക്കരക്കല്ലിൽ എത്തിക്കാൻ പോലീസ് നിർദ്ദേശം നൽകുകയായിരുന്നു. ഇവിടെ നിന്നാണ് ചക്കരക്കൽ സിഐ എം.പി ഷാജിയുടെ നേതൃത്വത്തിൽ മൈമൂന, ഇബ്രാഹിം, സജ്മൽ, അർഷാദ്, എ കെ അബ്ദുൽ കലാം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. 

എസ് ഐമാരായ അംബുജാക്ഷൻ, രഞ്ജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്, നിസാർ, വനിതാ സിവിൽ ഓഫീസർ എ.ഷിജിന എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

വളരെ പുതിയ വളരെ പഴയ