കൂത്തുപറമ്പ്: ഡിവൈഎഫ്.ഐ കൂത്തുപറമ്പ് വെസ്റ്റ് മേഖലയിലെ പഴയനിരത്ത് ഭാഗത്തെ DYFI യൂണിറ്റുകളും പഴയനിരത്ത് പി.പി.എൻ നാണു മാസ്റ്റർ സാംസ്കാരിക കേന്ദ്രവും സംയുകതമായി നടത്തിയ ജില്ലാ തല ക്രോസ് കൺട്രി മത്സരം ഷിനു ചൊവ്വ ഫ്ലാഗ് ഓഫ് ചെയ്തു.ജില്ലയിലെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും 125 ആൾക്കാർ പങ്കെടുത്തു.സമ്മാനദാനം DYFI കൂത്തുപറമ്പ് ബ്ലോക്ക് സെക്രട്ടറി സ: ഷിജിത്ത് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ശ്യാoജിത്ത് AP.മേഖല സെക്രട്ടറി ആദർശ്.വി .CPIM കൂത്തുപറമ്പ് വെസ്റ്റ് ലോക്കൽ സെക്രട്ടറി മധുസൂധനൻ എന്നിവർ സംസാരിച്ചു.