Zygo-Ad

മാലൂർ പഞ്ചായത്തിലെ സ്കൂളുകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി

മാലൂർ: ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് മാലൂർ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മാലൂർ പഞ്ചായത്തിലെ സ്കൂളുകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. പാചക സ്ഥലം, സംഭരണ മുറി, ടോയ്ലറ്റ്, ജല സ്രോതസ്സ്, മാലിന്യ നിർമ്മാർജന സംവിധാനങ്ങൾ എന്നിവ പരിശോധിച്ചു.

മാലൂർ പ്രാഥമികാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബി. സുബൻ, ആർ. ബി. എസ് കെ നേഴ്സ് റിഷ. സി. കെ എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ