Zygo-Ad

കൂത്ത്പറമ്പിനടുത്ത് പാട്യത്ത് ഓടുന്ന ബസിനു മുകളിൽ മരങ്ങൾ പൊട്ടിവീണു; ഡ്രൈവറും, വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു.

ചെറുവാഞ്ചേരിയിൽ നിന്നും തലശേരിക്ക് വരികയായിരുന്ന KL 59 എം. 9977 നമ്പർ പ്രിയങ്ക ബസിന് മുകളിലാണ് പുളിമരം, മാവ്, മഹാഗണി എന്നിവയടക്കം പൊട്ടിവീണത്. പാട്യം കൊട്ടയോടിയിൽ വച്ചാണ് അപ്രതീക്ഷിത അപകടമുണ്ടായത്.
അപകടത്തിൽ ബസിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. ചില്ലുകൾ പൊട്ടിച്ചിതറി.ഡ്രൈവറും വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
എന്താണ് സംഭവിക്കുന്നതെന്നറിയാതെ വിദ്യാർത്ഥികളടക്കം നിലവിളിച്ചു. കൂത്ത്പറമ്പിൽ നിന്നും ഫയർഫോഴ്സെത്തിയാണ് മരങ്ങൾ മുറിച്ച് മാറ്റിയത്. ഫയർ ആന്റ് റസ്ക്യൂ ഓഫീസർമാരായ സി.എം പ്രവീൺ, എം.ദിബീഷ്, കെ.ബിനോയ്, മുഹമ്മദ് സാഗർ, എം. വിനിൽ എന്നിവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ