Zygo-Ad

ജൽ ജീവൻ മിഷൻ പദ്ധതി പേരാവൂർ നിയോജകമണ്ഡലത്തി 47, 664 കുടുംബങ്ങളിൽ ഒരു വർഷത്തിനുള്ളിൽ കുടിവെള്ളമെത്തും

ഇരിട്ടി: കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന്
നടപ്പിലാക്കുന്ന പദ്ധതിയായ ജൽ ജീവൻ
മിഷനിലൂടെ പേരാവൂർ നിയോജകമണ്ഡലത്തിലെ ഇരിട്ടിനഗരസഭയിലും കൊട്ടിയൂർ, കേളകം.
കാണിച്ചാർ, പേരാവൂർ, മുഴക്കുന്ന്, ആറളം,
അയ്യൻക്കുന്ന്, പായം പഞ്ചായത്തുകളിലുമായി
47664 കുടുംബങ്ങൾക്ക് 560.41 കോടി രൂപ
ചെലവിൽ വീടുകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതി പുരോഗമിക്കുന്നു. കേന്ദ്ര- സംസ്ഥാന സഹകരണത്തോടെ കേരളത്തിൽ ജല അതോറിറ്റി മുഖേന നടപ്പിലാക്കുന്ന പ്രവർത്തികളുടെ അവലോകന യോഗത്തിൽ 2024 ഡിസംബറിനുള്ളിൽ പ്രവർത്തികൾ പൂർത്തീകരിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു क्रीडी लफडίλκσό 10450 കുടുംബങ്ങൾക്കാണ് കുടിവെള്ളം ലഭ്യമാകുക. 94.18 കോടി രൂപയുടെ പദ്ധതിക്ക് ഉടൻ സാങ്കേതിക അനുമതി ലഭ്യമാകും. 2024 ഡിസംബറിൽ പൂർത്തീകരിക്കുന്ന ഈ പദ്ധതിക്കായി ഒന്നാം ഘട്ടത്തിൽ 76.6 6 കോടി രൂപ മുടക്കി പഴശ്ശി അണക്കെട്ടിൽ കിണർ പമ്പിങ് സ്റ്റേഷൻ, ഇരിട്ടി ഹയർ സെക്കൻഡറി സ്കൂ‌ൾ കുന്നിലും കൊതേരിയിലുമായി 15 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള രണ്ട് ടാങ്കുകൾ, ടാങ്കുകളിലേക്ക് പൈപ്പ് ലൈൻ എന്നിവ നേരത്തെ പൂർത്തീകരിച്ചതാണ്. ഇരട്ടിയിലും ഇരട്ടി മട്ടന്നൂർ നഗരസഭകളിലേക്കുള്ള പദ്ധതിയാണ് നടപ്പിലാക്കുക. രണ്ടാംഘട്ടത്തിലായി 212 കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിച്ച് 94.18 രൂപ ചിലവിൽ 10,450 കുടുംബങ്ങൾക്ക് കണക്ഷൻ ലഭ്യമാക്കുന്നത്. പായം പഞ്ചായത്തിൽ 92.51 കോടി രൂപ ചെലവിൽ 5639 കുടുംബങ്ങൾക്കാണ് കുടിവെള്ളമെത്തിക്കുന്നത്. 5065 കുടുംബങ്ങൾക്ക് നിലവിൽ കണക്ഷൻ പൂർത്തീകരിച്ചു. 65% പ്രവർത്തി പൂർത്തീകരിച്ച പദ്ധതി അടുത്ത മാർച്ചിൽ കമ്മീഷൻ ചെയ്യും. അയ്യൻ കുന്നിൽ 58.6 5 കോടി രൂപ ചെലവിൽ 4621 കുടുംബങ്ങൾക്കാണ് കുടിവെള്ളമെത്തിക്കുന്നത്. ദർഗാസ് നടപടികൾ പൂർത്തീകരിച്ചു. അടുത്ത വർഷം ഡിസംബറിൽ കമ്മീഷൻ ചെയ്യും. മുഴക്കുന്നു പഞ്ചായത്തിൽ 63.45 കോടി രൂപ ചെലവിൽ 4999 കുടുംബങ്ങൾക്കായി കുടിവെള്ളം എത്തിക്കുന്ന പ്രവർത്തി ആരംഭിച്ചു. ആറളത്ത് 55.8 കോടി രൂപ ചെലവ് 4396 കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കും. ദർഗാസ് നടപടികൾ പൂർത്തീകരിച്ച് ഈ പദ്ധതികൾ അടുത്തവർഷം ഡിസംബറിൽ പൂർത്തീകരിക്കും. കൊട്ടിയൂർ പഞ്ചായത്തിൽ 45.64 बड़ी च भीती 4347 കുടുംബങ്ങൾക്കും, കേളകം പഞ്ചായത്തിൽ 41.53 बड़ी 3964 فاك دي കുടുംബങ്ങൾക്കും, കണിച്ചാർ പഞ്ചായത്തിൽ 41. 41 കോടി ചിലവിൽ മൂവായിരത്തി അമ്പത്തി മൂന്ന് കുടുംബങ്ങൾക്കും കുടിവെള്ളം എത്തിക്കുന്ന പദ്ധതി അടുത്തവർഷം മാർച്ചിൽ പൂർത്തീകരിക്കും. 60% പ്രവർത്തി പൂർത്തീകരിച്ച് ഈ സംയുക്ത പദ്ധതിയിൽ കൊട്ടിയൂരിൽ 450 കുടുംബങ്ങൾക്കും 650 കുടുംബങ്ങൾക്കും കണിച്ചാറിലെ 1150 കുടുംബങ്ങൾക്കും കണക്ഷൻ നടപടികൾ പൂർത്തീകരിച്ചു. പേരാവൂർ പഞ്ചായത്തിൽ 67.21 കോടി ചെലവിൽ 5295 കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതി അടുത്തവർഷം ഡിസംബറിൽ പൂർത്തീകരിക്കും.
അവലോകന യോഗത്തിൽ റോഡുകൾ പൈപ്പ് ലൈനുകൾ സ്ഥാപിക്കാനായി അനിയന്ത്രിതമായി വെട്ടി മുറിക്കുന്നതിനെതിരെ വിമർശനം ഉയർന്നു. നടപടി ക്രമങ്ങൾ പൂർത്തീകരിക്കണമെന്നും
പരമാവധി യാത്രാ പ്രതിസന്ധി ഉണ്ടാകാതിരിക്കാനുള്ള ഇടപെടലുകൾ നടത്തണമെന്നും സണ്ണി ജോസഫ് എം എൽ എ നിർദേശിച്ചു. പ്രവർത്തികൾ ഏകോപിപ്പിക്കുന്നതിനായി പഞ്ചായത്ത് തലത്തിൽ ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം ചേരും ടൗൺ പ്രദേശങ്ങളിൽ റോഡ് മണ്ണു മാന്തി യന്ത്രം കൊണ്ട് പൊളിക്കരുതെന്നും കട്ടർ ഉപയോഗിക്കണമെന്നും കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പൂടാകം ആവശ്യപ്പെട്ടു. നിലവിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ ചിലരെ മാറ്റിയശേഷം പകരം ആളെ നൽകാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതായും പരാതി ഉയർന്നു. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എംഎൽഎ
അറിയിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് മാരായ കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ. പി. രജനി, ടി. ബിന്ദു കെ.പി. രാജേഷ്, ടി.പി. വേണുഗോപാലൻ, റോയ് നമ്പൂടാകം, കേളകം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജെ. തോമസ്, ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. സുനിൽകുമാർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർമാരായ കെ. മുഹമ്മദ് ഹനീസ്, കെ. അരുൺ, യു.ഡി. ജ്യോതി കുമാർ, മരാമത്ത് അസിസ്റ്റൻറ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ ഷീല ചോറൻ, അസിസ്റ്റൻറ് എൻജിനീയർമാരായ പി. പ്രതീഷ്, കെ.പി. പ്രദീപൻ എന്നിവർ പങ്കെടുത്തു.
ജൽ ജീവൻ മിഷൻ പദ്ധതി 2024 അവസാനത്തോടെ ഭാരതത്തിലെ എല്ലാ ഗ്രാമങ്ങളിലേയും വീടുകളിൽ പൈപ്പുവഴി കുടിവെള്ളമെത്തിക്കുക എന്നതാണ് ഈ
പദ്ധതി. 2019 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിന
പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഈ പദ്ധതി
പ്രഖ്യാപിച്ചത്. വെള്ളിത്തിനായുള്ള ഒരു
ജനകീയ പ്രസ്ഥാനം ആരംഭിക്കുക എന്നതാണ്
മിഷൻ ലക്ഷ്യമിട്ടിരിക്കുന്നത്.
കേന്ദ്രസർക്കാരിൻ്റെ 50 ശതമാവും അതത്
സംസ്ഥാന സർക്കാരിൻ്റെ 25 ശതമാനവും
തദ്ദേശ സ്ഥാപനങ്ങളുടെ 15 ശതമാനവും
ഇതിലെ ഗുണഭോക്തൃ വിഹിതം 10
ശതമാനവുമാണ്. മുഴുവൻ ഗ്രാമീണ
കുടുംബങ്ങൾക്കുമുള്ള പദ്ധതിയായതിനാൽ
അപേക്ഷിക്കുന്ന എല്ലാവര്ക്കും
മുൻഗണനാക്രമത്തിൽ കണക്ഷൻ ലഭിക്കും.
കേന്ദ്ര മാനദണ്ഡമനുസരിച്ച് പദ്ധതിയുടെ
ഉടമസ്ഥ ഉത്തരവാദിത്തം ഗ്രാമപഞ്ചായത്തിനും
ഗുണഭോക്‌തൃ സമിതികൾക്കും ആയതിനാൽ
കണക്ഷൻ ലഭിക്കുന്നതിന് പഞ്ചായത്ത്
ഓഫീസിനെയോ വാർഡ് മെമ്പറെയോ
സമീപിച്ച് അപേക്ഷ നൽകാം.

വളരെ പുതിയ വളരെ പഴയ