കൂത്തുപറമ്പ് : കേരളത്തിലെ നികുതി കുടിശ്ശിക പരമാവധി പിരിച്ചെടുത്തും , കേന്ദ്ര സഹായം പരമാവധി ലഭ്യമാക്കിയുമാണ് സംസ്ഥാനത്തിന്റെ വികസനം സാദ്ധ്യമാക്കേണ്ടതെന്ന് കെ.മുരളീധരൻ എം.പി. കേരള സർക്കാരിനെ ഓർമ്മിപ്പിച്ചു. നികുതി പിരിച്ചെടുക്കുന്നതിൽ സർക്കാർ പിന്നാക്കം പോയി.കേരളത്തിൽ വികസനം നടക്കുന്നുവെന്ന് പ്രസംഗിച്ച് നടന്നാൽ വികസനം വരില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെ എസ് എസ് പി എ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു എംപി .