Zygo-Ad

നന്മ, ക്രിസ്മസ് -പുതുവത്സരാഘോഷവും കുടുംബ സംഗമവും.

ഇരിട്ടി: ഇരിട്ടി നന്മ എഡ്യൂക്കേഷണൽ ആൻ്റ് കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റി, നന്മ പബ്ലിക് ലൈബ്രറി എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രിസ്മസ് – പുതുവത്സരാഘോഷവും കുടുംബ സംഗമവും പെരുമ്പറമ്പ് ഇക്കോ പാർക്കിൽ പായം പഞ്ചായത്ത് പ്രസിഡണ്ട് പി.രജനി ഉദ്ഘാടനം ചെയ്തു. നൻമ പ്രസിഡണ്ട് കെ.മോഹനൻ അധ്യക്ഷനായി.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്തംഗം കെ.എൻ.പത്മാവതി മുഖ്യാതിയായി. ഫാ.സണ്ണി തോട്ടപ്പള്ളി മുഖ്യ ഭാഷണം നടത്തി. ഇരിട്ടി മേഖലയിലെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.
പായംപഞ്ചായത്തംഗം പി.പി. കുഞ്ഞൂഞ്ഞ്, നന്മ ഭാരവാഹികളായ സന്തോഷ് കോയിറ്റി, ഹരീന്ദ്രൻ പുതുശ്ശേരി, വി.പി.സതീശൻ, കെ.സുരേശൻ, ജോളി അഗസ്റ്റിൻ, സി.കെ. ശശിധരൻ, സുമ സുധാകരൻ, സി.കെ. ലളിത, കെ.ടി.അബ്ദുള്ള, ജോർജ് മണിപ്പാറ, ഡോ.ജി. ശിവരാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജോണി യോയാക്ക്, സി. ബാബു, സുമ സുധാകരൻ ,വി. എം.നാരായണൻ, ഇ. സിനോജ്, കെ. മനോജ്, ആർ.കെ. മിനി, സുരേഷ് കുമാർ, എൻ.എം. രത്നാകരൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

വളരെ പുതിയ വളരെ പഴയ