Zygo-Ad

സ്നേഹാരാമം നാടിന് കൈമാറി.

കണ്ണവം :ആയിത്തറ മമ്പറം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി കണ്ണവം കോളനിയിൽ പാതയോരത്ത് നിർമ്മിച്ച സ്നേഹാരാമം പാട്യം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.വി ഷിനിജ നാടിനു സമർപ്പിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഗംഗാധരൻ അധ്യക്ഷനായിരുന്നു . ആരാമത്തിന്റെ സംരക്ഷണ ചുമതല പ്രദേശത്തെ വീര പഴശ്ശി ക്ലബ്ബ് ഏറ്റെടുത്തു. സ്നേഹാരാമം ഉൾ പ്പെടെ മാലിന്യമുക്ത , ലഹരിമുക്ത സമൂഹത്തിനായുള്ള വിവിധങ്ങളായ പഠന, പ്രചാരണ പരിപാടികളോടെ സപ്തദിന സഹവാസ ക്യാമ്പ് കണ്ണവം ഗവൺമെന്റ് ടൈബൽ യു.പി സ്കൂളിൽ സമാപിച്ചു. സമാപന സമ്മേളനത്തിനുശേഷം ക്യാമ്പിന്റെ ഭാഗമായി പ്രശസ്ത നാടക സംവിധായകൻ ജിഷ്ണു നിള്ളലിന്റെ നേതൃത്വത്തിൽ എൻഎസ് എസ് വളന്റിയർമാർ ഒരുക്കിയ _ക്ലീനിംഗ് സ്റ്റാഫ് – എന്ന നാടകവും അരങ്ങേറി.

വളരെ പുതിയ വളരെ പഴയ