Zygo-Ad

ക്രിസ്ത്മസ് പുതുവത്സര ആഘോഷം നടത്തി.

ഇരിട്ടി: അസോസിയേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ക്ലബ്ബ്സ് ഇരിട്ടി (ഇരിട്ടി സിറ്റി ലയണ്‍സ് ക്ലബ്ബ്, ഇരിട്ടി സീനിയര്‍ ചേംബര്‍, ഇരിട്ടി അലയന്‍സ് ക്ലബ്ബ്) നേതൃത്വത്തില്‍ നടത്തിയ ക്രിസ്തുമസ്-പുതുവത്സര ആഘോഷം അഡ്വ. പി. സന്തോഷ്‌കുമാര്‍ എം പി ഉദ്ഘാടനം ചെയ്തു. എഐസിഐ ചെയര്‍മാന്‍ അഡ്വ. ആന്റണി പുളിയംമാക്കല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സജീവ് ജോസഫ് എംഎല്‍എ മുഖ്യാഥിതി ആയിരുന്നു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്‍ മുഖ്യപ്രഭാഷണവും എടൂര്‍ സെന്റ് മേരീസ് ഫൊറോന വികാരി ഫാ.തോമസ് വടക്കേ മുറിയില്‍ അനുഗ്രഹ പ്രഭാഷണവും നടത്തി. കെ.വേലായുധന്‍, കര്‍ഷകോത്തമ അവാര്‍ഡിന് കണ്ണൂര്‍ ജില്ലയില്‍ നിന്നും യോഗ്യത നേടിയ പി.കെ. ജോസ്, പാരാഡ്രൈവിങ്ങില്‍ മികച്ച പ്രകടനം നടത്തിയ വി.കെ. ഹൃദ്യ, മികച്ച മാധ്യമ ലേഖകന്‍ ഉന്‍മേഷ് പായം എന്നിവരെ ആദരിച്ചു. ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ വി.പി. അബ്ദുല്‍ റഷീദ്, എഐസിഐ വൈസ് ചെയര്‍മാന്‍ എം.വി. അഗസ്റ്റിന്‍, ജനറല്‍ കണ്‍വീനര്‍ ഡോ.ജി. ശിവരാമകൃഷ്ണന്‍, എന്‍.കെ. ബിജു, വി.എം. നാരായണന്‍, ബെന്നി പാലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കണ്ണൂര്‍ വൊക്കേലൈസ് ഓര്‍ക്കെസ്ട്രായുടെ ഗാനമേളയും നടന്നു.

വളരെ പുതിയ വളരെ പഴയ