Zygo-Ad

കണ്ണൂരിൽ ബസ് സമരം: ഇരിട്ടി മേഖലയിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തും; യാത്രക്കാർക്ക് ആശ്വാസം


ഇരിട്ടി: ജില്ലയിൽ വ്യാഴാഴ്ച സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച ജില്ലാവ്യാപക പണിമുടക്കിൽ നിന്നും ഇരിട്ടി മേഖലയിലെ ഒരു വിഭാഗം ബസുകൾ വിട്ടുനിൽക്കുന്നു. സംയുക്ത സമിതി ആഹ്വാനം ചെയ്ത സമരമാണെങ്കിലും, ഇരിട്ടി മേഖലയിലെ പ്രധാന റൂട്ടുകളിൽ സ്വകാര്യ ബസുകൾ പതിവുപോലെ സർവീസ് നടത്തുമെന്ന് ബസ് ഉടമകളും തൊഴിലാളികളും അറിയിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യാത്രാക്ലേശം രൂക്ഷമാകാൻ സാധ്യതയുണ്ടെങ്കിലും ഇരിട്ടിയിലെ ഈ തീരുമാനം മലയോര മേഖലയിലെ യാത്രക്കാർക്ക് വലിയ ആശ്വാസമാകും. വിദ്യാർത്ഥികൾക്കും ഓഫിസ് ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ സർവീസ് മുന്നോട്ട് കൊണ്ടുപോകാനാണ് ഇരിട്ടി മേഖലയിലെ ഒരു വിഭാഗം ബസുടമകളുടെ തീരുമാനം. എന്നാൽ ജില്ലയിലെ മറ്റ് പ്രധാന കേന്ദ്രങ്ങളിൽ സമരം പൂർണ്ണമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.




വളരെ പുതിയ വളരെ പഴയ