Zygo-Ad

തീർത്ഥങ്കര പുതിയകാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം: ഒരുക്കങ്ങൾ പൂർത്തിയായി

 


ചെറുവാഞ്ചേരി തീർത്ഥങ്കര പുതിയകാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ കളിയാട്ട മഹോത്സവം ഫെബ്രുവരി 5 മുതൽ 10 വരെ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. ക്ഷേത്രമുറ്റത്ത് നടക്കുന്ന ഉത്സവത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ സന്തോഷ് ഇല്ലോളിൽ, കരുണൻ വെന്നപ്പാലൻ, എൻ.കെ. രജീഷ്, ഇ.വി. അരവിന്ദാക്ഷൻ എന്നിവർ പങ്കെടുത്തു. ആചാരപരമായ ചടങ്ങുകൾക്കും തെയ്യം കെട്ടിയാടലിനും പുറമെ വിവിധ സാംസ്കാരിക പരിപാടികളും ഉത്സവത്തിന്റെ ഭാഗമായി നടക്കും.

വളരെ പുതിയ വളരെ പഴയ