Zygo-Ad

ഇരിട്ടി ടൗണിലെ പൂച്ചെടികൾ വ്യാപകമായി നശിപ്പിച്ചു. നഗരസഭ കൈവരികളിൽ നട്ടുവളർത്തിയ ചെടികളാണ് നശിപ്പിച്ചത്.

ഇരിട്ടി: നഗരസഭ ഇരിട്ടി ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ടൗണിലെ നടപ്പാതയുടെ കൈവരിയിൽ സ്ഥാപിച്ച ചെടികളാണ് വ്യാപകമായി നശിപ്പിച്ചത്. ഇരിട്ടി മേലെ സ്റ്റാൻഡിൽ ബസ്റ്റോപ്പിനോട് ചേർന്ന സ്ഥലത്തെ പത്തോളം പൂച്ചെടി ചെടികൾ ഉൾപ്പെടെ പിഴുതുകളഞ്ഞു. ചില ചെടിചട്ടികൾ ഉൾപ്പെടെ തട്ടി താഴെയിട്ട നിലയിൽ ആയിരുന്നു. ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ കെ ശ്രീലതയുടെ നേതൃത്വത്തിലുള്ള ജനപ്രതികൾ സ്ഥലം സന്ദർശിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ഇരിട്ടി പോലീസും സ്ഥലത്തെത്തി. ചെടികൾ നശിപ്പിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ചെടികൾ സംരക്ഷിക്കാൻ ജനങ്ങൾ മുന്നോട്ടു വരണമെന്നും നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത പറഞ്ഞു.

വളരെ പുതിയ വളരെ പഴയ