ഇരിട്ടി : പട്ടാരം വിമലഗിരി കപ്പൂച്ചിൻ ധ്യാനകേന്ദ്രം സ്ഥാപിതമായിട്ട് 25 വർഷം പൂർത്തിയാവുന്നതിന്റെ ഭാഗമായി ജൂബിലി വർഷാചാരണ സമാപനത്തോടനുബന്ധിച്ച്, ജനുവരി ആറിന് ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് ആരംഭിച്ച് ജനുവരി 10 ന് ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് അവസാനിക്കുന്ന ”അഗ്നി അഭിഷേക ധ്യാനം” നടത്തും.
പ്രമുഖ വചന പ്രഘോഷകൻ ഡോ. ജോൺ ഡി.യാണ് ധ്യാനം നയിക്കുക . ധ്യാനത്തിൽ ആത്മാവിന് ഉണർവേകുന്ന ക്ലാസ്സുകൾ ആത്മാഭിഷേക ആരാധന, കുമ്പസാരം, വിശുദ്ധ കുർബ്ബാന, തുടങ്ങിയ ശുശ്രൂഷകളും മറ്റ് തിരുക്കർമ്മങ്ങളും ഉണ്ടാവും. വിപുലമായ ക്രമീകരണങ്ങളാണ് ഈ പ്രത്യേക ധ്യാനത്തിനു വേണ്ടി ഒരുക്കുന്നത്. ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ജോസ് തച്ചുകുന്നേൽ , അസി.ഡയറക്ടർ ഫാ. ലിബിൻ കിഴക്കേക്കു ടിയിൽ,തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടക്കുന്നത് . ധ്യാനത്തിൽ പങ്കെടുക്കുവാൻ, ഫോൺ:- 0 9745017131, 98479302 90, 6282732852.
#tag:
Kuthuparamba