ഇരിട്ടി: ഇരിട്ടി നഗരസഭ വികസന സെമിനാർ ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ജില്ലാ ആസൂത്രണ സമിതി അംഗം കെ. വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി. പി. ഉസ്മാൻ, സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യഷൻമാരായ എ. കെ. രവീന്ദ്രൻ, കെ. സുരേഷ്, ടി. കെ. ഫസീല, കൗൺസിലർമാരായ എ. കെ. ഷൈജു, വി. ശശി, സീനത്ത്, വി. പി. റഷീദ് എന്നിവർ സംസാരിച്ചു.