Zygo-Ad

യുവതിയെ ആക്രമിച്ച മൂന്നുപേർ കസ്റ്റഡിയിൽ.

കൂത്തുപറമ്പ് : കോഴിക്കോട് നരിക്കുനി സ്വദേശികളായ യുവതിയെയും മകനെയും ആക്രമിച്ച സംഭവത്തിൽ സ്വർണക്കടത്തു സംഘത്തിൽപ്പെട്ട മൂന്നുപേർ കൂത്തുപറമ്പ് പൊലിസിന്റെ കസ്റ്റഡിയിൽ. കണ്ടേരിയിലെ മർവാൻ, അമീർ ഉൾപ്പെടെ കണ്ടാലറിയാവുന്ന നാലാളുകളുടെ പേരിലാണ് കേസെടുത്തിട്ടുള്ളത്. ബുഷറയും മകൻ മുഹമ്മദ് മുബാറക്കുമാണ് ആക്രമണത്തിനിരയായത്.
ബുധനാഴ്ച പുലർച്ചെ മൂന്നോടെയാണ് നീറോളിച്ചാലിലെ വിസ്താര ലോഡ്ജിന്റെ വാതിൽ ചവിട്ടി തുറന്ന് അമ്മയെയും മകനെയും ആക്രമിക്കുകയും ബാഗ് ഉൾപ്പെടെ കൈക്കലാക്കുകയും ചെയ്തത്. സ്വർണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് കാരണം. ഗൾഫിൽ നിന്ന് വരികയായിരുന്ന യുവതിയുടെ കൈയിലുണ്ടായിരുന്ന ഒരു കിലോയിലധികം സ്വർണം കൈക്കലാക്കിയ സംഘം ഇവരെയും മകനെയും ലോഡ്ജിൽ ബലമായി താമസിപ്പിക്കുകയായിരുന്നു. ഇരു സംഭവങ്ങളിലും പൊലീസ് അന്വേഷണം ഊർജിതമാക്കി.

വളരെ പുതിയ വളരെ പഴയ