കൂത്തുപറമ്പ്: തലചായ്ക്കാൻ ഒരുതുണ്ടു ഭൂമി പോലുമില്ലാത്ത രണ്ട് നിർധന കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ സ്ഥലം നൽകി കളരി ഗുരുക്കളും കുടുംബവും മാതൃകയായി. കൈതേരി പതിനൊന്നാം മൈലിലെ കെ രവി ഗുരുക്കളും കുടുംബവുമാണ് എട്ട് സെന്റ് ഭൂമി ദാനം ചെയ്തത്. സുൽത്താൻ ബത്തേരി ആസ്ഥാനമായി പ്രവർ ത്തിക്കുന്ന അഡോറ എന്ന ജീവ കാരുണ്യ പ്രവർത്തക സംഘടന ക്കാണ് ഭൂമിയുടെ രേഖ കൈമാറി യത്. തന്റെ വീട് നിർമാണം തുട ങ്ങിയപ്പോഴാണ് രവി ഗുരുക്കൾക്ക് വീടില്ലാത്ത മറ്റുള്ളവരുടെ അവസ്ഥ മനസ്സിലായത്. അങ്ങ നെയാണ് പുതുതായി നിർമിക്കു ന്ന വീടിന് സമീപത്തെ സ്ഥലം അഡോറയ്ക്ക് കൈമാറാൻ തീരുമാനിച്ചത്. ഭാര്യ ബ്ലസീനയും മക്കളായ കൃഷ്ണന്ദുവും ശ്രുതി കീർത്തിയും തീരുമാനത്തിന് പൂർണ പിന്തുണയേകി. ഗുരുക്കളുടെ വീടിൻ്റെ പ്രവേശച്ചടങ്ങിൽ ഭൂമിയുടെ ആധാരം അഡോറയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ നർഗീസ് ബീഗത്തിന് കൈമാറി.
മാങ്ങാട്ടിടം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേ ഴ്‌സൺ എം ഷീന അധ്യക്ഷയായി. എം കെ സുധീർകുമാർ, കുന്നുബ്രോൻ വാസു, ശ്രീധരൻ ഗു രുക്കൾ, അഡ്വ. സി കെ രാമച ന്ദ്രൻ, പി ജ്യോതിഷ്, സി എ ഷി ഹാബുദ്ദീൻ തുടങ്ങിയവർ സന്നിഹിതരായി. സമീപ പ്രദേശത്തു തന്നെയുള്ള രണ്ട് കുടുംബങ്ങൾക്ക് സൗജന്യമായി നൽകിയ ഭൂമിയിൽ വീട് നിർമിച്ചു നൽകാനുള്ള ഒരുക്കത്തിലാണ് അഡോറയുടെ പ്രവർത്തകർ.
#tag:
Kuthuparamba