കൂത്തുപറമ്പ്:മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റ് പാട്യം പഞ്ചായത്തിൽ നിർമിച്ച സ്നേഹാരാമം കെ പി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പാട്യം വില്ലേജ് ഓഫീസിന് സമീപത്താണ് പൂന്തോട്ടം ഒരു ക്കിയത്. പഞ്ചായത്ത് പ്രസിഡൻ്റ് എൻ വി ഷിനിജ അധ്യക്ഷയായി.
കെ ഷീന പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി പ്രദീപ് കുമാർ, ശോഭ കോമത്ത്, പ്രിൻസിപ്പൽ ഡോ. എൻ കെ ഹരിദാസ്, മജിഷ, എൻ ഉഷ തുടങ്ങിയവർ സംസാരിച്ചു.
#tag:
Kuthuparamba