Zygo-Ad

കെ വി സുധീഷ് വോളി:കൂത്തുപറമ്പ് പഴയനിരത്തിൽ ഇനി കളിയാരവം .

കൂത്തുപറമ്പ്:പഴയനിരത്ത് പി പി നാണു മാസ്റ്റർ സാംസ്കാരിക കേന്ദ്രം സംഘടിപ്പിക്കുന്ന കെ വി സുധീഷ് വോളിക്ക് പഴയ നിരത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ തുടക്കമായി. സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി എം മധുസൂദനൻ അധ്യക്ഷനായി.
ഞായറാഴ്ച മുതൽ മത്സരങ്ങൾ ആരംഭിക്കും. രാത്രി ഏഴിന് ജില്ലാ തല മത്സരം ആരംഭിക്കും. രാത്രി ഒമ്പതിനാണ് മേജർ മത്സരം. ആദ്യദി വസം നാസ് ചെറുവാഞ്ചേരി സ്പോ ൺസർ ചെയ്യുന്ന ബിപിസിഎൽ കൊച്ചിയും, അബുഭായ് മെമ്മോറി യൽ ചെറുവാഞ്ചേരിയും തമ്മിൽ ഏറ്റുമുട്ടും.
തുടർ ദിവസങ്ങളിൽ ഇന്ത്യൻ നേവി, ഇന്ത്യൻ ആർമി, ഇന്ത്യൻ എയർഫോഴ്‌സ്, കേരള പൊലീസ്, കെഎസ്ഇബി, എസ്‌ഡബ്ല്യുആർ ഹു ബ്ളി എന്നീ ടീമുകളും ടൂർണമെൻ്റിൽ ഏറ്റുമുട്ടും.
ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി യുടെ മണ്ഡലം പ്രതിനിധി പി ബാലൻ, കൂത്തുപറമ്പ് എസിപി കെ വിനോദ് കുമാർ എന്നിവർ വിശിഷ്‌ടാതിഥികളായി. എൻ കെ ശ്രീനിവാസൻ, ടി ജീഷ്ണു തുടങ്ങിയ വർ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. വിവിധ കലാപരിപാടി കളും അരങ്ങേറി.

വളരെ പുതിയ വളരെ പഴയ