കൂത്തുപറമ്പ്:ശ്രീധരൻ ശങ്കരനല്ലൂർ രചിച്ച ‘മുത്തച്ഛൻ’ കവിതാ സമാഹാരം തലശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പവിത്രൻ മൊകേരിക്കു നൽകി ഡോ. കുമാരൻ വയലേരി പ്രകാശിപ്പിച്ചു. സദാനന്ദൻ ബി കെ പുസ്തകംചയപ്പെടുത്തി. വെള്ളപ്പന്തൽ ഒണക്കൻ ഗുരുക്കൾ സ്മാരക വായനശാലയിൽ സംഘടിപ്പിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പി സി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ചൊവ്വ ശ്രീധരൻ അധ്യക്ഷനായി
ഇബ്രാഹിം കെ പി, കുമാരൻ പി സി ഗംഗാധരൻ, പ്രകാശൻ പി എന്നിവർ സംസാരിച്ചു.നിള, റോസിത എൻ രഞ്ജിത്ത് എൻ, ധന്യ ബി പി എന്നിവർ കവിതകൾ ആലപിച്ചു. പി വിനോദൻ സ്വാഗതവും ശ്രീധരൻ മൂർക്കോത്ത് നന്ദിയും പറഞ്ഞു.