Zygo-Ad

മട്ടന്നൂർ മഹാദേവ ക്ഷേത്രോത്സവത്തിനു ഇന്ന് കൊടിയേറും

മട്ടന്നൂർ മഹാദേവ ക്ഷേത്രോത്സവം ഫെബ്രുവരി 28 മുതൽ മാർച്ച് ആറ് വരെ നടക്കും. 28-ന് രാത്രി 8.30-ന് തന്ത്രി അഴകം മാധവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൊടി ഉയർത്തും. രാത്രി ഒൻപതിന് ഓട്ടൻതുള്ളൽ, ഉത്സവ വാദ്യം എന്നിവ നടക്കും.

29-ന് വൈകീട്ട് അഞ്ചിന് തായമ്പക, രാത്രി 10.30-ന് കലാപരിപാടികൾ, നൃത്തമഞ്ജരി, ഒന്നിന് രാത്രി 10.30-ന് വിൽകലാമേള, രണ്ടിന് രാത്രി 10.30-ന് ഗാനമേള. മൂന്നിന് രാത്രി 10.30-ന് നാട്ടറിവ് പാട്ടുകൾ, നാലിന് വൈകീട്ട് അഞ്ചിന് ചെറുതാഴം ചന്ദ്രന്റെ തായമ്പക, രാത്രി 10.30-ന് കോട്ടക്കൽ പി എസ് വി നാട്യസംഘം അവതരിപ്പിക്കുന്ന കഥകളി എന്നിവയുണ്ടാകും.

അഞ്ചിന് വൈകീട്ട് അഞ്ചിന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും മക്കളും ചേർന്നുള്ള ട്രിപ്പിൾ തായമ്പക, രാത്രി പള്ളിവേട്ട എഴുന്നള്ളത്ത്. ആറിന് രാവിലെ 11-ന് അക്ഷരശ്ലോക സദസ്സ്, തുടർന്ന് ആറാട്ടോടെ ഉത്സവം സമാപിക്കും.

വളരെ പുതിയ വളരെ പഴയ