Zygo-Ad

ഇരിട്ടിയിൽ എഐ ക്യാമറയെ പരീക്ഷിക്കാൻ അഭ്യാസപ്രകടനങ്ങൾ;ഒടുവിൽ എട്ടിന്റെ പണിയുമായി എംവിഡി.

ഇരിട്ടി: ഇരിട്ടിയിൽ എഐ ക്യാമറയെ പരീക്ഷിക്കാൻ അഭ്യാസം കാണിച്ച യുവാക്കൾക്ക് കിട്ടിയത് എട്ടിൻ്റെ പണി. പലതവണ അമ്പതിലധികം തവണ നിയമലംഘനം നടത്തിയതോടെ മട്ടന്നൂർ സ്വദേശികളായ മൂവർ സംഘത്തെ എംവിഡി കയ്യോടെ പിടികൂടുകയായിരുന്നു.

എഐ ക്യാമറ നോക്കി പല അഭ്യാസവും കാണിച്ച് പോകുന്നതാണ് യുവാക്കളുടെ പതിവ്. ഇരിട്ടി പയഞ്ചേരിയിലെ റോഡ് ക്യാമറയാണ് ഇവരുടെ സ്ഥിരം ഉന്നം. ഹെൽമെറ്റില്ലാതെയും മൂന്ന് പേരെ വച്ചുമെല്ലാമുള്ള ബൈക്ക് യാത്രകളെല്ലാം എഐ ക്യാമറയിൽ എത്രയോ തവണ പതിഞ്ഞു.

പലതവണ പിഴയടക്കാൻ മോട്ടോർ വാഹനവകുപ്പ് യുവാക്കൾക്ക് നിർദേശം വന്നെങ്കിലും ഇതൊന്നും ഇവർ വകവച്ചില്ല. നോട്ടീസ് അയച്ച് എംവിഡി മടുത്തുവെന്നത് മിച്ചം. മാത്രമല്ല എഐ ക്യാമറ നോക്കിയുള്ള അഭ്യാസപ്രകടനങ്ങൾ ഇവർ നിർത്തിയതുമില്ല.

അങ്ങനെ ഈ മാസം എട്ടിന് വീണ്ടും യുവാക്കളുടെ ഷോ എഐ ക്യാമറയിൽ പതിഞ്ഞതോടെ എംവിഡി മൂന്ന് യുവാക്കളെയ വിളിച്ചുവരുത്തി. എന്തുകൊണ്ടാണ് ഇങ്ങനെഎഐ ക്യാമറ നോക്കി അഭ്യാസപ്രകടനങ്ങൾ നടത്തുന്നത് എന്ന് ചോദിച്ചപ്പോൾ ക്യാമറ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരീക്ഷിക്കുന്നതാണ് എന്നായിരുന്നു ഇവരുടെ മറുപടി.

എന്തായാലും യുവാക്കളുടെ ‘പരീക്ഷണം’ അത്ര ബോധിക്കാതിരുന്ന എംവിഡി മൂന്ന് പേരുടെയും ലൈസൻസ് മൂന്ന് മാസക്കേത്ത് റദ്ദാക്കിയിരിക്കുകയാണ്. മൂന്ന് ദിവസത്തെ ഡ്രൈവിംഗ് റിസർച്ച് കോഴ്‌സിനായി എടപ്പാളിലേക്ക് ഇവരെ വിട്ടിട്ടുണ്ട്. ഇതൊന്നും പോരാതെ തിരിച്ചെത്തിയാൽ ശിക്ഷയായി ജനസേവനവും നിർബന്ധമായി ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ