കൂത്തുപറമ്പ് : കൈതേരി ചാത്തോത്ത് ശ്രീ നീലക്കരിങ്കാളി ശ്രീ പോർക്കലീ ഭഗവതീ ക്ഷേത്ര മഹോത്സവം മാർച്ച് 19 , 20 , 21 ചൊവ്വ ,ബുധൻ , വ്യാഴം ദിവസങ്ങളിൽ നടക്കും.ഉത്സവദിവസങ്ങളിൽ ക്ഷേത്ര പൂജാ ചടങ്ങുകൾക്ക് പുറമെ വിശേഷാൽ പരിപാടികളും ഉണ്ടാവും. ഒന്നാം ദിനമായ 19 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് എടയാർ ബ്രദേർസ് അവതിപ്പിക്കുന്ന സംഗീതാർച്ചന , വൈകിട്ട് 6 മണിക്ക് തൊടീക്കളം സതീഷ് മാരാരുടെ നേതൃത്വത്തിൽ തായമ്പക , 7 മണിക്ക് കൊമ്മേരി സുകുമാരൻ അവതരിപ്പിക്കുന്ന അർദ്ധനാരീശ്വര നൃത്തം , തുടർന്ന് പാഠകം, ചാക്യാർ കൂത്ത് , കലാപരിപാടികൾ എന്നിവയുണ്ടാകും. 20 ന് ബുധനാഴ്ച രാവിലെ പൂമൂടൽ , കുറുങ്കുഴൽ കച്ചേരി , വൈകിട്ട് 6.30 ന് ഹിതൈഷിണി ബിനീഷ് അവതരിപ്പിക്കുന്ന സംഗീതാർച്ചന , തുടർന്ന് നൃത്തസന്ധ്യ , കലാവിരുന്ന് എന്നിവയുംണ്ടാകും. 21 വ്യാഴാഴ്ച വൈകിട്ട് 5.30 ന് കേളി , കാഴ്ചശീവേലി , അഷ്ടപദി , വട്ടക്കുന്നം ഹരികൃഷ്ണൻ നമ്പൂതിരിയുടെ തിടമ്പ് നൃത്തം തുടങ്ങിയ പരിപാടികൾ നടക്കും.