Zygo-Ad

ഉരുപ്പുംകുറ്റി ഞെട്ടിത്തോട് പാലത്തിന്റെ പ്രവർത്തി ഉദ്ഘാടനം ചെയ്തു.

ഇരിട്ടി : അയ്യൻകുന്ന് ഗ്രാമ പഞ്ചായത്ത് ഈന്തുംകരി വാർഡിലെ ഉരുപ്പുംകുറ്റി ഞെട്ടിത്തോട് പാലത്തിന്റെ പ്രവർത്തി ഉദ്ഘാടനം പഞ്ചയാത്ത് പ്രിസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ നിർവഹിച്ചു . വാർഡ് അംഗം ജോസ് എവൺ അധ്യക്ഷത വഹിച്ചു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഹൈഡ്രോ പവർ കോർപറേഷൻ കമ്പിനിയുടെ സി എസ് ആർ ഫണ്ട് 31 ലക്ഷം ഉപയോഗിച്ചാണ് പാലവും 150 മീറ്റർ അനുബന്ധ റോഡും നിർമ്മിക്കുന്നത് . ഇതോടെ ഞെട്ടിത്തോട് മേഖലയിലെ 20 ഓളം കുടുംബങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ് പൂർത്തീകരിക്കുന്നത് . മഴക്കാലം ആയാൽ ചെറിയ മരപാലത്തിലൂടെ ആയിരുന്നു പ്രദേശവാസികൾ യാത്ര ചെയ്തിരുന്നത്. മഴക്കാലത്തിന് മുൻപ് നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. വാർഡ് അംഗം ജോസ് എ വണ്ണിന്റെയും ഭരണസമിതി അംഗങ്ങളുടെയും കൂട്ടായ പ്രവർത്തനമാണ് സി എസ് ആർ ഫണ്ട് ലഭിക്കാൻ ഇടയാക്കിയത്. മലയോര കുടിയേറ്റ മേഖലയായ ഉരുപ്പുംകുറ്റിയിൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ലക്ഷ്യമാക്കിയാണ് സി എസ് ആർ ഫണ്ട് ലഭിച്ചിരിക്കുന്നത്. അയ്യൻകുന്ന് പഞ്ചായത്തിൽ തന്നെ ആദ്യമായി സി എസ് ആർ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ഞെട്ടിത്തോട് പാലം. ഇതിൽ നിർമ്മാണത്തിനാവശ്യമായ ഫണ്ടിൻറെ 10 ശതമാനം തുക ജനങ്ങൾ തന്നെ കണ്ടെത്തേണ്ടത് . പാലം യാഥാർഥ്യം ആകുന്നതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പ്രയോജനപ്പെടും. യോഗത്തിൽ ടോമി തൊണ്ടിയിൽ , ഷൈനി സ്വർണ്ണപ്പള്ളി, മൈക്കിൾ കിഴക്കേടത്ത് എന്നിവർ പ്രസംഗിച്ചു .

വളരെ പുതിയ വളരെ പഴയ