ആറളം: ഭാര്യയുമൊത്ത് പുഴയിലെ കുളിക്കടവിലെ വസ്ത്രങ്ങൾ അലക്കാൻ എത്തിയ
യുവാവിനെ പുഴയിൽ തള്ളിയിട്ട് സ്പാനർ കൊണ്ട് തലക്കിടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കണ്ടാലറിയാവുന്ന നാലു പേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. മുഴക്കുന്ന് പാലപ്പുഴയിലെ പി. പി. വിപിനെ(34)യാണ് ആക്രമിച്ചത്.
കഴിഞ്ഞ ഏപ്രിൽ 13 ന് വൈകുന്നേരം 5.45 മണിയോടെയാണ് സംഭവം. യുവാക്കൾ കുളി കഴിഞ്ഞിട്ടും പരാതിക്കാരൻ്റെ ഭാര്യ വസ്ത്രങ്ങൾ അലക്കുന്നത് നോക്കി നിൽക്കുന്നത് ചോദ്യം ചെയ്ത വിരോധത്തിൽ യുവാവിനെ പുഴയിലേക്ക് തളളിയിടുകയും, നോക്കുക മാത്രമല്ല ഭാര്യയെ കടന്നുപിടിക്കുമെന്നും വീട്ടിൽ കയറി നിന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് വൈകുന്നേരം 6.45 ഓടെ തിരിച്ചെത്തിയ പ്രതികളിൽ രണ്ടു പേർ വീണ്ടും പരാതിക്കാരനെ പുഴയിലേക്ക് തള്ളിയിടുകയും സ്പാനർ കൊണ്ട് തലക്ക് അടിക്കുകയും കൈകൊണ്ട് ചെകിട്ടത്ത് അടിക്കുകയും കമ്പിവടി കൊണ്ട് പരിക്കേൽപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.