മട്ടന്നൂർ: മട്ടന്നൂർ ടൗണിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികയായ അധ്യാപിക മരിച്ചു. മട്ടന്നൂർ മുണ്ടോറപ്പൊയിൽ സ്വദേശിനി റീഷ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.
റീഷ സഞ്ചരിച്ചിരുന്ന സ്കൂട്ടിയിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടൗണിലെ തിരക്കേറിയ ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്.
മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടൗണിലെ ഗതാഗതക്കുരുക്കും അമിതവേഗതയുമാണ് അപകടത്തിന് കാരണമായതെന്ന ആക്ഷേപം ശക്തമാണ്.
