Zygo-Ad

അത്തിക്കലിൽ വാഹനാപകടം: കീഴ്പ്പള്ളി നിർമല മെഡിക്കൽ ഷോപ്പ് ഉടമ സാബു അന്തരിച്ചു

 


ഇരിട്ടി: അത്തിക്കലിൽ ഉണ്ടായ വാഹനാപകടത്തിൽ കീഴ്പ്പള്ളിയിലെ വ്യാപാരി മരിച്ചു. കീഴ്പ്പള്ളി ഓട്ടോ സ്റ്റാൻഡിന് എതിർവശമുള്ള നിർമല മെഡിക്കൽ ഷോപ്പ് ഉടമയും കച്ചേരിക്കടവ് സ്വദേശിയുമായ സാബു ആണ് അന്തരിച്ചത്. നിലവിൽ അത്തിക്കലിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു അദ്ദേഹം.

അത്തിക്കലിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. കീഴ്പ്പള്ളി മേഖലയിലെ സജീവ വ്യാപാരിയായിരുന്ന സാബുവിന്റെ അപ്രതീക്ഷിത വിയോഗം നാട്ടുകാരെയും സഹവ്യാപാരികളെയും ദുഃഖത്തിലാഴ്ത്തി. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.



വളരെ പുതിയ വളരെ പഴയ