Zygo-Ad

കോട്ടയം രാജാസ് ഹൈസ്കൂൾ 94 ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു

പാതിരിയാട് :പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂൾ 1994ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം മെയ്യ് 25 ന് ശനിയാഴ്ച്ച കാലത്ത് 10 മണിക്ക് കോട്ടയം രാജാസ് ഹൈസ്കൂൾ ഹാളിൽ നടന്നു.

പോലീസ് അസിസ്റ്റന്റ് കമ്മീഷണർ പ്രദീപ് കണ്ണിപ്പൊയിൽ സംഗമം ഉദ്ഘാടനം ചെയ്തു. മനോജ് ശങ്കരനെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. വിൽസൻ മുണ്ടമെട്ട സ്വാഗതം പറഞ്ഞു.

ചടങ്ങിൽ അദ്ധ്യാപകരെ ആദരിച്ചു. ഗാനമേള ഉൾപ്പെടെയുള്ള കലാപാരി പാടികളോടെ വൈകുന്നേരം അഞ്ച് മണിയോടെ പരിപാടി സമാപിച്ചു. . ഗംഗാധരൻ മാസ്റ്റർ, സരോജിനി ടീച്ചർ ,രാധ ടീച്ചർ, കെ.ടി.രാജു മാസ്റ്റർ, പുഷ്പ്പ ടീച്ചർ, പ്രഭ ടീച്ചർ, വസുമതി ടീച്ചർ, കെ. രാജു മാസ്റ്റർ, വേണു മാസ്റ്റർ, ശ്രീധരൻ മാസ്റ്റർ , ശ്യാമള ടീച്ചർ, രാധാകൃഷ്ണൻ മാസ്റ്റർ, വർഗീസ് മാസ്റ്റർ, രജനി ടീച്ചർ തുടങ്ങി അദ്ധ്യാപകര ആദരിച്ചു. പൂർവ്വ വിദ്യാർത്ഥികളായ ദിവ്യ. വി , ബീന. കെ.പി., ദിവ്യ എൻ.വി,രജിത ടീച്ചർ, വിനീതൻ മാസ്റ്റർ, തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി, ജോന ആർ.പി നന്ദി പറഞ്ഞു.

വളരെ പുതിയ വളരെ പഴയ